പ്രധാന വാർത്തകൾ

6 - 1 -2017 വെള്ളിയാഴ്ച രാത്രി ഭക്ഷണം മുതൽ 7 -1 -2017 ശനിയാഴ്ച വൈകുന്നേരത്തെ ചായ വരെ കുന്നംകുളം ശിവശക്തി ഓഡിറ്റോറിയത്തിൽ വച്ചാണ് ഭക്ഷണ വിതരണം ഉണ്ടായിരിക്കുകയെന്ന് ഭകഷണകമ്മിറ്റി കൺവീനർ ഐ മുഹമ്മദ് മാസ്റ്റർ അറിയിച്ചു .... ജവഹർ സ്ക്വയറിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന വേദി 7 ലെ എല്ലാ ഇനങ്ങളും വടക്കാഞ്ചേരി റൂട്ടിൽ ലോട്ടസ് പാലസ് ഓഡിറ്റോറിയത്തിന്റെ എതിർ വശത്തുള്ള Good shepperd ലേക്ക് മാറ്റിയിരിക്കുന്നു....07 -01 -2017 ശനിയാഴ്ച വേദി 14 ഇൽ നടത്തേണ്ടിയിരുന്ന നടൻ പാട്ട് HS ,HSS വേദി 15 ലേക്കും വേദി 15 ഇൽ നടക്കേണ്ട ചവിട്ടുനാടകം - HS ,HSS വേദി 14 ലേക്കും മാറ്റിയിരിക്കുന്നു മത്സര ഫലങ്ങൾ

റവന്യു കലോത്സവത്തിന്റെ ട്രോഫികൾ കൈപ്പറ്റണം

തൃശൂർ റവന്യു ജില്ല കലോത്സവത്തിന്റെ ട്രോഫികൾ 2017 ജനുവരി 13  തീയതി കൈപ്പറ്റണമെന്ന് ട്രോഫി കമ്മറ്റി കൺവീനർ അറിയിച്ചു. ജില്ലയിലെ ഉപജില്ല കൺവീനർമാരാണ് ട്രോഫികൾ സ്വീകരിക്കാൻ വരേണ്ടത്. ട്രോഫികൾ കുന്നംകുളം ബ്ലൈൻഡ് സ്കൂളിലെ ട്രോഫി കമ്മറ്റി ഓഫീസിലാണ് വിതരണം ചെയ്യുന്നത്. രാവിലെ 10 മണിക്ക് വിതരണം ചെയ്യും.
                       എന്ന്
            ട്രോഫി കൺവീനർ
               കെ.ഉണ്ണികൃഷ്ണൻ
           നമ്പർ: 94009 24 999

ജനുവരി 3 മുതൽ 7 വരെ കുന്നംകുളത്തു 16 വേദികളിലായി നടന്ന ജില്ലാ സ്‌കൂൾ കലോത്സവത്തിന്റെ  അപ്പീൽ  തീരുമാനങ്ങൾ 


State Kalolsavam 2017 Identity certificate




തൃശൂർ ജില്ലയിൽ നിന്നും സംസ്ഥാന കലോത്സവത്തിന് യോഗ്യത നേടിയ എല്ലാ വിദ്യാർത്ഥികളും തിരിച്ചറിയൽ കാർഡ് 2  പകർപ്പ് ഫോട്ടോ ഒട്ടിച്ച പ്രധാന  അദ്ധ്യാപകൻ സാക്ഷ്യപ്പെടുത്തി 12 .01 .2017         വ്യാഴാഴ്ച രാവിലെ  10 :30 നു തൃശൂർ ഗവ .മോഡൽ ബോയ്സ് ഹയർ  സെക്കണ്ടറി സ്കൂളിൽ എത്തി ചേരേണ്ടതാണ് .മുൻവർഷത്തിൽ  സംസ്ഥാന തലത്തിൽ മത്സരിച്ചു  വിജയിച്ച ട്രോഫി കൈപ്പറ്റിയ വിദ്യാലയ അധികൃതർ  12.01 . 2017 ന്  വ്യാഴാഴ്ച മേൽ  വേദിയിൽ ട്രോഫികൾ തിരികെ ഏല്പിക്കേണ്ടതാണ് .                                                                                   
                                                                               എന്ന്  വിദ്യാഭ്യാസ                                                                                                                             ഉപഡയറക്ടർ ,തൃശൂർ .


മതസരങ്ങളുടെ ഫലങ്ങൾ ജനങ്ങളിലെത്തിക്കാൻ സന്നദ്ധരായി  പബ്ലിസിറ്റി കമ്മിറ്റി അംഗങ്ങൾ  പ്രോഗ്രാം കമ്മിറ്റയിൽ നിന്ന് ലഭിക്കുന്ന ഫലങ്ങൾ അപ്പോൾ തന്നെ ജനങ്ങളിലെത്തിക്കാൻ thrissurkalolsavam2017 .blogspot.inഎന്ന സൈറ്റും സജ്ജമാക്കിയിട്ടുണ്ട്. ഫലങ്ങൾ പെട്ടന്ന് തന്നെ മനസിലാക്കാൻ സാധിക്കുന്ന തരത്തിലാണ് ഉൾക്കൊള്ളിച്ചിരിക്കുന്നത് ഉപജില്ലകളുടെ പോയിന്റുകകളും  യഥാസമയം ബ്ലോഗിൽ കൊടുക്കുന്നുണ്ട്. ക്യു ആർ  കോഡിന്റെ  സഹായത്തോടെ ബ്ലോഗിലെത്താനുള്ള സാങ്കേതികവിദ്യയും തയ്യാറാക്കിയിട്ടുണ്ട്. മതസരങ്ങളുടെ ഫലങ്ങൾ  മീഡിയകൾക്കു നൽകാനും സൗകര്യം ഒരുക്കിയിട്ടുണ്ട്. it @ സ്കൂൾ ന്റെ സഹായത്തോടുകൂടി  പരാതികളില്ലാതെ ഫലപ്രഖ്യാപനം ജനങ്ങളിലെത്തിക്കാനാണ് ശ്രമിക്കുന്നതെന്ന് പബ്ലിസിറ്റി കൺവീനർ  സായൂജ് എസ് ചുങ്കത്ത്‌ അറിയിച്ചു.








വിധികർത്താക്കൾക്കുള്ള വേതനം യൂണിയൻ ബാങ്കിന്റെ സഹായത്തോടെ നെറ്റ് ബാങ്കിങ്ങിലൂടെ നൽകുന്നു
Copyright © 2013 thrissurkalolsavam2017.blogspot.in